ബ​ര്‍​ലി​നി​ല്‍ ക​ണ്ടെ​ത്തി​യ 100 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി

ബ​ര്‍​ലി​നി​ല്‍ ക​ണ്ടെ​ത്തി​യ 100 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി

ബ​ര്‍​ലി​ന്‍: ബ​ര്‍​ലി​നി​ല്‍ ക​ണ്ടെ​ത്തി​യ 100 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​കാ​ല​ത്ത് അ​മേ​രി​ക്ക വ​ര്‍​ഷി​ച്ച ബോം​ബു​ക​ളി​ല്‍ പൊ​ട്ടാ​തെ കി​ട​ന്ന ഒ​ന്നാ​ണി​ത്. പ​രി​സ​ര​വാ​സി​ക​ളും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ 3000ലേ​റെ പേ​രെ ഒ​ഴി​പ്പി​ച്ചു​മാ​റ്റി​യ ശേ​ഷ​മാ​ണു ബോം​ബ് നി​ര്‍​വീ​ര്യ​മാ​ക്കി​യ​ത്.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം അ​വ​സാ​നി​ച്ച്‌ എ​ഴു പ​തി​റ്റാ​ണ്ടു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും യു​ദ്ധ​കാ​ല​ത്ത് വ​ര്‍​ഷി​ച്ച ബോം​ബു​ക​ളി​ല്‍ പൊ​ട്ടാ​തെ കി​ട​ക്കു​ന്ന​വ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഏ​പ്രി​ലി​ല്‍ 500കി​ലോ​ഗ്രാ​മി​ന്‍റെ ബോം​ബ് ബ​ര്‍​ലി​നി​ല്‍ കണ്ടത്തി നി​ര്‍​വീ​ര്യ​മാ​ക്കി​യി​രു​ന്നു.

Share this story