ബ്ലൂവെയ്ല്‍: ആറാം ക്ലാസുകാരന്‍ ജീവനൊടുക്കി

ലക്‌നോ: ബ്ലൂവെയ്ല്‍ ഗെയിമിന് അടിപ്പെട്ട് ഉത്തര്‍പ്രദേശില്‍ ആറാം ക്ലാസുകാരന്‍ ജീവനൊടുക്കി. പാര്‍ഥ് സിംഗ് എന്ന 13കാരനാണ് ജീവനൊടുക്കിയത്. യുപിലെ മൗദഹ ഗ്രാമത്തിലാണ് സംഭവം.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുട്ടി ബ്ലൂവെയ്ല്‍ കളിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് കുട്ടിയേ ശാസിക്കുകയും ഗെയിം കളിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ
എന്നാല്‍, പിതാവ് സ്ഥലത്തില്ലാത്തപ്പോള്‍ അദ്ദേഹത്തിന്റെ മൊബൈലില്‍ നിന്ന് പാര്‍ഥ് ഗെയിം കളിക്കുന്നത് പതിവാക്കി. ഇതിനിടെ ഞായറാഴ്ച, കുട്ടി മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും മകനെ പുറത്തേക്ക് കാണാഞ്ഞതിനേത്തുടര്‍ന്ന്, പിതാവ് വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കിടക്കുന്നത് കണ്ടത്.
സംഭവത്തേക്കുറിച്ച് അന്വേഷണം നടന്നു വരികതയാണെന്നും പൊലീസ് അറിയിച്ചു.

Share this story