ബീഹാറിൽ ഉദ്ഘാടനത്തിന് തൊട്ടു മുമ്പ് 389 കോടിയുടെ കനാൽ തകർന്നു വീണു

പാറ്റ്ന: ബീഹാറിൽ ഉദ്ഘാടനത്തിന് തൊട്ടു മുമ്പ് 389 കോടിയുടെ കനാൽ തകർന്നു വീണു. അഞ്ച് മോട്ടോർ പമ്പ് ഉപയോഗിച്ച് കനാലിലേക്ക് വെള്ളം അടിച്ചതോടെ സമ്മർദ്ദം താങ്ങാനാകാതെ കനാൽ തകർന്ന് വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ ട്രയൽ റൺ നടക്കുന്നതിനിടെയായിരുന്നു അപകടം.
389 കോടി രൂപയുടെ കനാല്‍ പദ്ധതി 1977ലായിരുന്നു ആരംഭിച്ചത്. നിര്‍മാണം ആരംഭിച്ച സമയത്ത് 13.88 കോടി രൂപയായിരുന്നു കനാലിന്‍റെ നിര്‍മാണത്തിനായി കണക്കാക്കിയിരുന്നത്. നിതിഷ് കുമാർ സർക്കാരിന് കനാൽ‌ തകർന്നത് വലിയ നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്.

Share this story