ബില്‍ഗേറ്റ്‌സിന്റെ മകളും കാമുകനും തമ്മിലുള്ള ചൂടന്‍ ചിത്രങ്ങള്‍ പുറത്ത് ! ജെന്നിഫര്‍ ഗേറ്റ്‌സിന്റെ അടിപൊളി ജീവിതം ഇങ്ങനെ

ലോകത്തെ അതിസമ്പന്നരില്‍ ഒരാളായ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ മൂത്തമകള്‍ ജെന്നിഫര്‍ കാമുകനുമൊപ്പം ലോകസഞ്ചാരത്തിലാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ജെന്നിഫര്‍ കാമുകനുമായി ഒന്നിച്ചുള്ള അനേകം ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഏപ്രില്‍ മാസം 21 തികയുന്ന ഇവര്‍ കാമുകനുമായി കുവൈറ്റിലാണ് 2017 വര്‍ഷം പൂര്‍ത്തിയാക്കിയത്. ലോകത്തുടനീളം അശ്വാരൂഡ കായികമത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. അമേരിക്കന്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്റെ റാങ്കിംഗില്‍ 19-ാം സ്ഥാനത്ത് നില്‍ക്കുന്ന ജെന്നിഫര്‍ ഗേറ്റ്് കുതിരയെ ചാടിക്കുന്ന കായികാഭ്യാസത്തില്‍ ഏര്‍പ്പെടുന്നതിന്റെ അനേകം ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകഴിഞ്ഞു. ലോകത്തുടനീളമുള്ള കുതിരയോട്ട മത്സരങ്ങളിലും ജെന്നിഫര്‍ മത്സരിക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ബയോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അവര്‍ ഒരു വര്‍ഷമായി കാമുകനായ 26 വയസ്സുള്ള ഈജിപ്ഷ്യന്‍ സുന്ദരന്‍ നാസറിനൊപ്പമാണ് കായികവിനോദത്തിനും അല്ലാതെയുമായി ചുറ്റിയടിക്കുന്നത്.

മാനേജ്മെന്റിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ടെങ്കിലൂം ഷോ ജംപറായിട്ടാണ് ജെന്നിഫറിന്റെ കാമുകന്‍ നെയാല്‍ നാസര്‍ പേരെടുത്തിരിക്കുന്നത്. ഇരുവരുടെയും ചൂടന്‍ പ്രണയമാണ് പല ചിത്രങ്ങളുടെയും ഹൈലൈറ്റ്.കഴിഞ്ഞ ജൂണില്‍ മോണ്ടി കാര്‍ലോയില്‍ മൊണാക്കോ ഗ്ളോബല്‍ ചാമ്പ്യന്‍ഷിപ്പ് ടൂറില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.ജെന്നിഫറും 15കാരി ഫോബ് അഡേല്‍ ഗേറ്റ്സുമാണ് ബില്‍ഗേറ്റ്സിന്റെ പുത്രിമാര്‍. ഭാര്യ മെലീന്ദാ ഗേറ്റ്സും പെണ്‍മക്കളുമൊത്ത കുടുംബം മിക്കവാറും യാത്രകള്‍ ചെയ്യാറുണ്ട്. എന്നാല്‍ ജെന്നിഫര്‍ ഇത്തവണ തനിച്ചുള്ള തന്റെ അനുഭവം ആസ്വദിക്കുകയാണ്. തന്റെ പ്രിയതമനൊത്ത് കുവൈറ്റില്‍ ഉണ്ടായിരുന്ന മൂന്ന് ദിവസം മാന്ത്രികമായിരുന്നെന്നാണ് ഡിസംബര്‍ 19 ന് ജെന്നിഫര്‍ കുറിച്ചത്.

Share this story