ബിജെപി പ്രവര്‍ത്തകരെ ബഹുമാനിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പ്‌ കൊണ്ട്‌ അടിക്കണം; രാംരത്തന്‍ കുശ്വാഹ

ബിജെപി പ്രവര്‍ത്തകരെ ബഹുമാനിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പ്‌ കൊണ്ട്‌ അടിക്കണം; രാംരത്തന്‍ കുശ്വാഹ

ലളിത്‌പൂര്‍: ബിജെപി പ്രവര്‍ത്തകരെ ബഹുമാനിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പ്‌ കൊണ്ട്‌ അടിക്കണമെന്ന്‌ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ്‌ എല്‍എ രാംരത്തന്‍ കുശ്വാഹ. കാര്യകര്‍ത്താ സമ്മേളന്‍ സമാരോഹില്‍ പങ്കെടുക്കവേയായിരുന്നു ബിജെപി പ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം നടത്തിയത്. ലളിത്‌പൂരില്‍ നിന്നുള്ള എംഎല്‍എയാണ്‌ കുശ്വാഹ.

‘സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനിയും നമ്മുടെ പ്രവര്‍ത്തകരെ ബഹുമാനിക്കുന്നില്ലെങ്കില്‍ അവരെ ചെരിപ്പ്‌ കൊണ്ട്‌ അടിക്കുകയാണ്‌ വേണ്ടത്‌.ക്ഷമയ്‌ക്കും ഒരു പരിധിയുണ്ട്‌’ എന്നായിരുന്നു കുശ്വാഹയുടെ വാക്കുകള്‍. സമാജ്‌ വാദി പാര്‍ട്ടിയോടും ബിഎസ്‌പിയോടും കൂറു പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി പ്രവര്‍ത്തകരോട്‌ മോശമായി പെരുമാറിയതായി തനിക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ബിജെപി പ്രവര്‍ത്തകരെ അവരുടെ പാര്‍ട്ടികളിലേക്ക്‌ ചേര്‍ക്കാനായിരുന്നു ശ്രമം. അങ്ങനെ പെരുമാറിയവരില്‍ പൊലീസുകാര്‍ പോലുമുണ്ടെന്നും കുശ്വാഹ പറഞ്ഞു.

Share this story