ബള്‍ബ് പൊട്ടിച്ച്, ചില്ലു വിഴുങ്ങി ബണ്ടിചോര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ ഘടിപ്പിച്ചിരിക്കുന്ന സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകഷ്ണങ്ങള്‍ വിഴുങ്ങിയാണ് ബണ്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

2013ലാണ് വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നടത്തിയ മോഷ്ണത്തില്‍ പത്തു വര്‍ഷം തടവും, 10000 രൂപ പിഴയും ശിക്ഷ ലഭിച്ചത്.

Share this story