ബലാത്സംഗം ചെയ്തശേഷം ഇരുപതുകാരിയെ നാലാംനിലയിൽ നിന്ന് വലിച്ചെറിഞ്ഞു

ന്യൂഡൽഹി: സമാനതകളില്ലാത്ത ക്രൂരത , ഇരുപതുകാരിയെ സുഹൃത്ത് മാനഭംഗപ്പെടുത്തിയശേഷം കെട്ടിടത്തിന്‍റെ നാലാംനിലയിൽനിന്നു താഴേക്ക് വലിച്ചെറിഞ്ഞു. ഡൽഹിയിലെ ബീഗംപൂരിൽ വെള്ളിയാഴ്ചയാണ് സംഭവം.അത്യാസന്ന നിലയിലായ  യുവതി രോഹിണിയിലെ ബിഎസ്എ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രോഹിത് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവദിവസം പെണ്‍കുട്ടിയും പ്രതിയും ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അച്ഛന്‍റെ കാർ കൊണ്ടുവരാമെന്നും സുഹൃത്തുക്കളെ താമസസ്ഥലത്ത് കൊണ്ടുപോയി വിടാമെന്നും രോഹിത് പറഞ്ഞു. ഇതിനായി കാർ പാർക്ക് ചെയ്തിരിക്കുന്ന കെട്ടിടത്തിനടുത്തേക്ക് യുവതിയേയും കൂട്ടി രോഹിത് പോകുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു എന്നാണു റിപ്പോര്‍ട്ട് .

Share this story