ബംഗാളില്‍ താമസിക്കണമെങ്കില്‍ ബംഗാളിഭാഷ സംസാരിക്കാന്‍ പഠിക്കണം; മമതാ ബാനര്‍ജി

ബംഗാളില്‍ താമസിക്കണമെങ്കില്‍ ബംഗാളിഭാഷ സംസാരിക്കാന്‍ പഠിക്കണം; മമതാ ബാനര്‍ജി

ബംഗാളില്‍ താമസിക്കണമെങ്കില്‍ ബംഗാളിഭാഷ സംസാരിക്കാന്‍ പഠിക്കണമെന്ന് സംസ്ഥാനത്ത് കഴിയുന്ന ഇതരദേശക്കാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നറിയിപ്പ്.

‘ബംഗ്ലയുമായി ഞങ്ങള്‍ക്ക് മുന്നോട്ടു പോകേണ്ടതുണ്ട്. ബിഹാര്‍, യു.പി., പഞ്ചാബ് എന്നിവിടങ്ങളില്‍ ചെല്ലുമ്ബോള്‍ അവിടത്ത ഭാഷയാണ് ഞാന്‍ സംസാരിക്കാറ്. നിങ്ങള്‍ ബംഗാളിലാണ് താമസിക്കുന്നതെങ്കില്‍ ബംഗ്ല പഠിക്കണം. ശേഷം വേണമെങ്കില്‍ ഇംഗ്ളീഷോ ഹിന്ദിയോ സംസാരിക്കാം. ഞാനത് കാര്യമാക്കുന്നില്ല’-മമത പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കാഞ്ചരപാഢയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മേഖലയില്‍ ന്യൂനപക്ഷ വിഭാഗക്കാരുടെയും ബംഗാളികളുടെയും വീടുകള്‍ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയണമെന്നു പറഞ്ഞ മമത, ബംഗാളി സഹോദരരെ പീഡിപ്പിച്ച്‌ ഇവിടെ സമാധാനപരമായി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്നും മുന്നറിയിപ്പു നല്‍കി.

Share this story