ഫ്രഞ്ച് ഓപ്പൺ; നോവാക് ദ്യോക്കോവിച്ചും ഡൊമിനിക് തീമും സെമിയിൽ

ഫ്രഞ്ച് ഓപ്പൺ; നോവാക് ദ്യോക്കോവിച്ചും ഡൊമിനിക് തീമും സെമിയിൽ

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നോവാക് ദ്യോക്കോവിച്ച്, ഡൊമിനിക് തീം എന്നിവരും സെമിയില്‍ പ്രവേശിച്ചു. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ എന്നിവര്‍ സെമിയിൽ ഇടം നേടിയിരുന്നു. സെമിയില്‍ ദ്യോക്കോ, തീമിനേയം ഫെഡറര്‍, നദാലിനേയും നേരിടും.

റഷ്യന്‍ താരം കരേണ്‍ ഖച്ചനോവിനെ തോല്‍പ്പിച്ചാണ് തീം സെമിയില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഓസ്ട്രിയന്‍ താരത്തിന്റെ വിജയം. സ്‌കോര്‍ 6-2, 6-4, 6-2.

ജര്‍മന്‍ യുവതാരം അലക്‌സാണ്ടര്‍ സ്വരേവിനെ തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം ദ്യോക്കോവിച്ച് സെമിയിലെത്തിയത്. 7-5, 6-2, 6-2

Share this story