ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് റെ​ക്കോ​ഡ് നേ​ട്ടം

കൊ​ച്ചി: സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്ക് 583.20 കോ​ടി രൂ​പ​യു​ടെ റെ​ക്കോ​ര്‍ഡ് പ്ര​വ​ര്‍ത്ത​ന ലാ​ഭം നേ​ടി ഫെ​ഡ​റ​ല്‍ ബാ​ങ്ക് മി​ക​വ് പു​ല​ര്‍ത്തി.

മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 22.80 ശ​ത​മാ​നം വ​ര്‍ധ​ന​വു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ലെ 474.93 കോ​ടി രൂ​പ​യാ​യി​രു​ന്നു പ്ര​വ​ര്‍ത്ത​ന ലാ​ഭം. ആ​കെ നി​ഷ്ക്രി​യ ആ​സ്തി​ക​ള്‍ 2.39 ശ​ത​മാ​ന​വും, അ​റ്റ നി​ഷ്ക്രി​യ ആ​സ്തി​ക​ള്‍ 1.32 ശ​ത​മാ​ന​വും എ​ന്ന നി​ല​യി​ല്‍ ആ​സ്തി​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്ര​വ​ര്‍ത്ത​ന​ഫ​ല​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

31 ശ​ത​മാ​നം വ​ര്‍ധ​ന​വോ​ടെ 264 കോ​ടി രൂ​പ അ​റ്റാ​ദാ​യ​മു​ണ്ടാ​ക്കി​യ​താ​യി സെ​പ്റ്റം​ബ​ര്‍ 30ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തേ​ക്കു​ള്ള ഓ​ഡി​റ്റു ചെ​യ്യാ​ത്ത സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബാ​ങ്കി​ന്‍റെ ആ​കെ ബി​സി​ന​സി​ല്‍ 17.80 ശ​ത​മാ​നം വ​ര്‍ധ​ന​വും കൈ​വ​രി​ക്കാ​നാ​യി​ട്ടു​ണ്ട്. ചെ​റു​കി​ട നി​ക്ഷേ​പ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ 16 ശ​ത​മാ​നം വ​ള​ര്‍ച്ച​യും എ​ന്‍ആ​ര്‍ഐ നി​ക്ഷേ​പ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ 17.86 ശ​ത​മാ​നം വ​ള​ര്‍ച്ച​യും കൈ​വ​രി​ച്ച ബാ​ങ്ക് ആ​കെ വാ​യ്പ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ 24.54 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണു ഇ​ക്കാ​ല​യ​ള​വി​ല്‍ കൈ​വ​രി​ച്ചി​ട്ടു​ള്ള​ത്.

ഈ ​വ​ര്‍ഷം സെ​പ്റ്റം​ബ​ര്‍ 30 ലെ ​ക​ണ​ക്കു പ്ര​കാ​രം ആ​കെ വാ​യ്പ​ക​ള്‍ 81496.54 കോ​ടി രൂ​പ​യി​ലും ആ​കെ നി​ക്ഷേ​പ​ങ്ങ​ള്‍ 97210.75 കോ​ടി രൂ​പ​യി​ലും എ​ത്തി​യ​താ​യും സാ​മ്പ​ത്തി​ക ഫ​ല​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​റ​ണ്ട്-​സേ​വി​ങ്സ് അ​ക്കൗ​ണ്ടു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ 19.52 ശ​ത​മാ​നം വ​ര്‍ധ​ന​വും ബാ​ങ്കി​നു കൈ​വ​രി​ക്കാ​നാ​യി​ട്ടു​ണ്ട്.

Share this story