പ​ദ്മ പു​ര​സ്കാ​രം: പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇനി പേ​ര് നി​ർ​ദേ​ശി​ക്കാം

ന്യൂ​ഡ​ൽ​ഹി: പ​ദ്മ പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു മ​ന്ത്രി​മാ​ർ പേ​രു​ക​ൾ ശി​പാ​ർ​ശ ചെ​യ്യു​ന്ന രീ​തി അ​വ​സാ​നി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ​വ​രെ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ർ​ദേ​ശി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മം പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന്യൂ​ഡ​ൽ​ഹി​യി​ൽ നീ​തി ആ​യോ​ഗ് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മു​ന്പ് പ​ദ്മ പു​ര​സ്കാ​ര​ങ്ങ​ൾ മ​ന്ത്രി​മാ​രു​ടെ ശി​പാ​ർ​ശ​യി​ലാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്. നി​ല​വി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും മ​ന്ത്രി​മാ​ർ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും മാ​ത്ര​മാ​ണ് പ​ത്മ അ​വാ​ർ​ഡു​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശം ന​ൽ​കാ​ൻ അ​ധി​കാ​ര​മു​ള്ള​ത്.

Share this story