പ്ലസ് സൈസ് മോഡലിന്റെ നഗ്ന ഫോട്ടോഷൂട്ട്‌ വൈറല്‍

പ്രശസ്ത മോഡല്‍ ഗിഗി ഹാഡിഡിനെ പോലെ നഗ്നയായി ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് പ്ലസ് സൈസ് മോഡലായ ഡയാന സിരോകായ്. ഫാഷന്‍ ഫോട്ടോഗ്രാഫറായ കാരിസ്സയാണ് ഫോട്ടോഷൂട്ടിനായി ഡയാനയെ സഹായിച്ചത്. ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

”ഗിഗി ഹാഡിഡിനെ പോലെ നഗ്നയായി ഞാനും ഫോട്ടോഷൂട്ട് നടത്തിയാല്‍ എങ്ങനെയിരിക്കും എന്നറിയാനാണ് ഈ ഫോട്ടോഷൂട്ട്”, ഡയാന പറഞ്ഞു. ഒരു ബൂട്ട് മാത്രം ധരിച്ചുള്ളതാണ് ചിത്രം.

ഫാഷന്‍ ലോകത്തെ ശരീര സങ്കല്‍പ്പങ്ങള്‍ മാറ്റിമറിക്കുന്ന ഡയാനയുടെ നിലപാടിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തടിയുള്ളവര്‍ക്കും ഫാഷന്‍ ലോകത്ത് തിളങ്ങാന്‍ അവസരമൊരുക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Share this story