പോണ്‍താരം മിയ ഖലീഫ എത്തുന്നു ”ചങ്ക്‌സി”ന്റെ രണ്ടാം ഭാഗത്തില്‍

ഒമര്‍ ലുലു ചിത്രത്തിലൂടെ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്ക്. ഹിറ്റ് ചിത്രം ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തിലാകും മിയ മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക. ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേര്. വെറുതേ വന്നുപോകുന്ന ഒരു റോളായിരിക്കില്ല ചിത്രത്തില്‍ മിയക്കെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറയുന്നു. ഒരു ക്യാരക്ടര്‍ റോളിലാകും അവര്‍ എത്തുക. ഒരു ഗാനവും ഉണ്ടാകും. സംവിധായകന്‍ പറഞ്ഞു.

അടുത്ത മെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് ഉദ്ദേശ്യം. ഓണം റിലീസായിട്ടാകും ചങ്ക്‌സ് 2 തിയേറ്ററുകളില്‍ എത്തുക. ഒമര്‍ ലുലു പറഞ്ഞു. ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഇതിന്റെ ഷൂട്ടിങ് ഡിസംബര്‍ 14ന് ആരംഭിക്കും. വിഷുവിനാണ് റിലീസ്. ഇതിനു ശേഷമാകും ചങ്ക്‌സ് 2വിന്റെ ചിത്രീകരണം.

Share this story