പെ​ട്രോ​ൾ വി​ല മൂ​ന്നു​വ​ർ​ഷ​ത്തെ ഏ​റ്റ​വു​മു​യ​ർ​ന്ന നി​ര​ക്കി​ൽ

ന്യൂ​​ഡ​​ൽ​​ഹി: ദിവസേനയുള്ള നിരക്ക് മാ​​റ്റം നി​​ല​​വി​​ൽ​​വ​​ന്ന ശേ​​ഷം രാ​​ജ്യ​​ത്ത്​ ഇ​​ന്ധ​​ന​​വി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു. മൂ​​ന്നു​​വ​​ർ​​ഷ​​ത്തി​​നി​​ടെ ഏ​​റ്റ​​വു​​മു​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണ്​ ക​​ഴി​​ഞ്ഞ​​ദി​​വ​​സം പെ​​​ട്രോ​​ളി​​ന്​ ഈ​​ടാ​​ക്കി​​യ​​ത്. പു​​തി​​യ വി​​ല​​നി​​ർ​​ണ​​യ സം​​വി​​ധാ​​നം നി​​ല​​വി​​ൽ​​വ​​ന്ന ജൂ​​ലൈ മു​​ത​​ൽ പെ​​ട്രോ​​ളി​​ന്​ ആ​​റു​​രൂ​​പ​​യും ഡീ​​സ​​ലി​​ന്​ 3.67 രൂ​​പ​​യും വ​​ർ​​ധി​​ച്ചു. ഡ​​ൽ​​ഹി​​യി​​ൽ പെ​​​ട്രോ​​ളി​​ന്​ 69.04 രൂ​​പ​​യാ​​ണ്​ ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഈടാ​​ക്കി​​യ​​ത്. ചിലയി​​ടങ്ങളിൽ ഇത് 70 ഉം 71ഉം ഒക്കെയാകും. 2014 ഓഗ​​സ്​​​റ്റ്​ പ​​കു​​തി​​ക്കു​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വു​​മു​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണി​​ത്.

Share this story