പുല്‍വാമയിലെ അവന്തിപുരയില്‍ അല്‍ഖായിദയുടെ ഭീകരാക്രമണത്തിനു സാ‌ധ്യതയുണ്ടെന്ന മുന്നറിയിപ്പ്

പുല്‍വാമയിലെ അവന്തിപുരയില്‍ അല്‍ഖായിദയുടെ ഭീകരാക്രമണത്തിനു സാ‌ധ്യതയുണ്ടെന്ന മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പുല്‍വാമയിലെ അവന്തിപുരയില്‍ അല്‍ഖായിദയുടെ ഭീകരാക്രമണത്തിനു സാ‌ധ്യതയുണ്ടെന്ന മുന്നറിയിപ്പ്. കശ്മീരില്‍ കനത്ത ജാഗ്രത. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച്‌ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ‌്യതയുണ്ടെന്ന മുന്നറിയിപ്പാണു പാക്കിസ്ഥാനും യുഎസും ഇന്ത്യയ്ക്കു കൈമാറിയത്.

ജമ്മു കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളിലെ പ്രധ‌ാനി സാക്കിര്‍ മൂസയെ ഇന്ത്യ കൊലപ്പെടുത്തിയതിലുള്ള തിരിച്ചടിയായി ഭീ‌കരാക്രണത്തിനു സാധ്യതയെന്നാണു പാക്ക് മുന്നറിയിപ്പ്. പാക്ക് രഹസ്യാന്വേഷണ ഏജന്‍സി ശേഖരിച്ച വിവരം ഇന്ത്യന്‍ സ്ഥ‌ാനപതി കാര്യാലയം വഴി കൈമാറി. പാക്കിസ്ഥാന്‍ യുഎസിനും സമാന വിവരം നല്‍കിയിരുന്നു.

Share this story