പീഡനശ്രമം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്

ഹൈദരാബാദ്: പീഡന ശ്രമമുണ്ടായതിനേത്തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. വിജയവാഡ സ്വദേശിനിയായ യുവതി തന്‍റെ വിവാഹ നിശ്ചയത്തിനായി, ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് പീഡന ശ്രമമുണ്ടായതെന്നാണ് വിവരം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ മില്ലെനിയം എക്സ്പ്രസ് ട്രെയിനിൽ വച്ചാണ് സംഭവം.

സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യവേയാണ്, മൂന്ന് യുവാക്കൾ യുവതിയേ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയും മൂന്നാമൻ അത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നു. യുവതികൾ ബഹളം വച്ചെങ്കിലും ഫലമുണ്ടായില്ല. ട്രെയിൻ സിംഗരായകൊണ്ട റെയിൽവേ സ്റ്റേഷനു സമീപമെത്തിയപ്പോൾ പെൺകുട്ടി ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. അതേസമയം, പെൺകുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

Share this story