പി.വി അന്‍വറിന്റെ ചെക്ഡാം പൊളിക്കാന്‍ നിര്‍ദേശം

മലപ്പുറം: കക്കാടം പൊയിലില്‍ അന്‍വര്‍ എം.എല്‍.എ അനധികൃതമായി നിര്‍മിച്ച ഡാം പൊളിച്ചുനീക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. ഇറിഗേഷന്‍ വകുപ്പിന് ഇത് സംബന്ധിച്ച് ഉത്തരവ് നല്‍കിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നേരത്തെ മുന്‍ ജില്ലാ കലക്ടര്‍ ഡി. ഭാസ്‌കരന്‍ ഡാം പൊളിച്ചുമാറ്റുന്നതിനായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവ് നടപ്പാക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പറഞ്ഞ് നടപടി പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നു.അന്‍വര്‍ എം.എല്‍.എ അനധികൃതമായി നിര്‍മിച്ച വാട്ടര്‍ തീം പാര്‍ക്ക് വിവാദമായതിനിടെയാണ് കലക്ടറുടെ ഈ ഉത്തരവ്.

Share this story