പാ​ർ​വ​തി​യു​ടെ പ​രാ​തി​യി​ൽ വീ​ണ്ടും അ​റ​സ്റ്റ്; കൊ​ല്ലം സ്വ​ദേ​ശി പി​ടി​യി​ൽ

കൊ​ച്ചി: ന​ടി പാ​ർ​വ​തി​ക്കു നേ​രെ​യു​ള്ള സൈ​ബ​ർ അ​ധി​ക്ഷേ​പ​ങ്ങ​ളി​ൽ ഒ​രാ​ളെ​കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി റോ​ജ​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​റ​ണാ​കു​ളം സൗ​ത്ത് സി​ഐ സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൊ​ല്ല​ത്തെ​ത്തി റോ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പാ​ർ​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി ഇ​യാ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി പാ​ർ​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യാ​ണ് റോ​ജ​ൻ. ഇ​യാ​ളെ പി​ന്നീ​ട് കൊ​ച്ചി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Share this story