പാലക്കാട് ഇരട്ട കൊലപാതകം: പ്രതി പിടിയിൽ

കൊച്ചി: പാലക്കാട് കോട്ടായിയിൽ തോലന്നൂരിൽ വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. എറണാകുളം പറവൂർ സ്വദേശി സുദർശനനാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

പുളയ്ക്കൽ പറമ്പിൽ സ്വാമിനാഥൻ (72), ഭാര്യ പ്രേമകുമാരി(62) എന്നിവരെയാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരുമകൾ ഷീബയുടെ സുഹൃത്താണ് പിടിയിലായ സുദർശനൻ എന്നാണ് വിവരം. ഇവർ തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് അന്വേഷിച്ച വരികയാണെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സ്വാമിനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.കഴിഞ്ഞദിവസം രാത്രിയിലാണ് കൊലനടന്നത്. ജീവന് ഭീഷണിയുള്ളതായി കാണിച്ച് സ്വാമിനാഥൻ ഒരാഴ്ചമുമ്പ് പരാതി നൽകിയിരുന്നുവെങ്കിലും ഇതിൽ കാര്യമായ അന്വേഷണം നടന്നിരുന്നില്ല.

സ്വാമിനാഥനും ഭാര്യ പ്രേമ കുമാരിക്കും രണ്ട് ആൺമക്കളും ഒരു മകളും ഉണ്ട്. കൊല നടക്കുന്ന സമയത്ത് ഇവരാരും വീട്ടിൽ ഉണ്ടായിരുന്നില്ല. ഒരു മകൻ വിദേശത്താണ്.

Share this story