പാറമടയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ പാറമടയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. വേങ്ങൂർ പഞ്ചായത്തിലെ പെട്ടമലയിലുള്ള പാറമടയിലാണ് സംഭവം. അടച്ചിട്ട പാറമടയിലാണ് വിദ്യാർഥികൾ കുളിക്കാനിറങ്ങിയത്.എറണാകുളം കളമശേരി സ്വദേശികളായ വിനായകൻ, ശ്രാവൺ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിയെ കാണാതായി. ഇയാൾക്കായുള്ള തെരച്ചിൽ തുടരുക‍യാണ്.

Share this story