പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി

ന്യൂഡല്‍ഹി: പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 നീട്ടി. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അവസാന തിയതി നീട്ടുന്നതെന്നാണു സൂചന. ഓഗസ്റ്റ് 31 വരെയാണു മുന്‍പു നിശ്ചയിച്ചിരുന്ന അവസാന തിയതി. നേരത്തെ, ജൂലൈ 31 വരെ അവസാന തിയതിയായി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഓഗസ്റ്റ് അഞ്ചുവരെയും ഇതിനുശേഷം ഓഗസ്റ്റ് മുപ്പത്തൊന്നിലേക്കും നീട്ടിയിരുന്നു. ആധാര്‍ നിയമം, ആദായ നികുതി നിയമം തുടങ്ങിയവ ആധാരമാക്കിയാണു പാന്‍-ആധാര്‍ ബന്ധിപ്പിക്കലിനു കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യയില്‍ 115 കോടി ആധാര്‍ ഉടമകളാണുള്ളത്. ഇതില്‍ 25 കോടി ആളുകള്‍ക്കു പാന്‍ കാര്‍ഡുകളുണ്ട്.

Share this story