പന്തളത്ത് സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു

പന്തളം: സി.പി.ഐ.എം- ആര്‍.എസ്.എസ് സംഘര്‍ഷം നിലനിന്ന പന്തളം പുരംപാലയില്‍ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ത്തു. ഓഫീസ് പൊളിച്ച് അകത്തു കടന്ന അക്രമിസംഘം ഉപകരണങ്ങള്‍ തല്ലിതകര്‍ത്ത് കൂട്ടിയിട്ട് കത്തിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം സംഘര്‍ഷത്തില്‍ പ്രതിഷേധിക്കാനായി ഇരുമുന്നണികളും വെള്ളിയാഴ്ച പന്തളത്ത് പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രകടനത്തിനിടെ ഉണ്ടായ കൈയേറ്റത്തില്‍ ബി.എം.എസ് മേഖലാ പ്രസിഡന്റ് ബാബുകുട്ടന് പരിക്കേറ്റിരുന്നു. ഇതിന് തുടര്‍ച്ചയാവാം സി.പി.ഐ.എം ഓഫീസിന് നേരെയുള്ള ആക്രമണമെന്നാണ് പൊലീസ് വിലയിരുത്തല്‍.

Share this story