പത്ത് ക്രിമിനല്‍ കേസുകള്‍;എല്ലാം നഗ്ന ശരീരത്തില്‍ ദേശീയ പതാക വരച്ചതിന്

ഏറെ ശ്രദ്ധിക്കപ്പെട്ട ഷെലിവിഷന്‍ ഷോയാണു ബിഗ് ബോസ്. പല പേരുകളില്‍ പല ഭാഷകളിലും എത്തിയ ഈ ടെലിവിഷന്‍ ഷോ മലയാളത്തില്‍ എത്തിയതു മലയാളി ഹൗസ് എന്ന പേരിലായിരുന്നു. ഇപ്പോഴിത ബിഗ് ബോസ് പതിനൊന്നാം സീസണിലെ മത്സരാര്‍ത്ഥിയെക്കുറിച്ചു ഗുരുതര ആരോപണങ്ങളുമായി ഒരു മോഡല്‍ രംഗത്ത്.

നടിയും മോഡലുമായ ഗഹന വസ്താലയാണു ബിഗ് ബോസ് മത്സരാര്‍ത്ഥിയായ അര്‍ഷി ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിരിക്കുന്നത്. ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ അര്‍ഷി പറഞ്ഞതെല്ലാം കളവാണ് എന്നാണ് ഇവര്‍ പറയുന്നത്. ആര്‍ഷി തന്റെ സ്വദേശമായ ഭോപ്പലില്‍ നിന്നുമാണു വരുന്നത്. 27 വയസ് എന്നാണ് അര്‍ഷി പറഞ്ഞിരിക്കുന്നത് എന്നാല്‍ ഇവര്‍ക്കു യഥാര്‍ത്ഥത്തില്‍ 32 വയസുണ്ട്.

അന്‍പതുവയസുള്ള ഒരാളുമായി അര്‍ഷി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും ഗഹന പറയുന്നു. ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ വേണ്ടി ഇവര്‍ പറഞ്ഞ വിദ്യാഭ്യാസയോഗ്യതയും കളവാണ് എന്നു ഗഹന പറയുന്നു. ഇതിനു തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ട് എന്നും ഇവര്‍ പറയുന്നു. പാക്കിസ്താന്‍ ക്രിക്കറ്റ് താരം അഫ്രിദിയുമായി ബന്ധമുണ്ട് എന്നും അഫ്രിദിയുമായി സെക്‌സ് ചെയ്തു എന്നും പറഞ്ഞതു പച്ചക്കള്ളമാണ് എന്നും അര്‍ഷി ഇതുവരെ അഫ്രിദിയെ കണ്ടിട്ടില്ല എന്നും ഇവര്‍ പറയുന്നു.

അര്‍ഷയ്‌ക്കെതിരെ പത്ത് ക്രിമിനല്‍ കേസുകള്‍ ഉണ്ട് എന്നും എല്ല കേസുകളും നഗ്നശരീരത്തില്‍ ദേശിയ പതാക വരച്ചതിന്റെ പേരിലാണ് എന്നും ഗഹന പറയുന്നു. ഇതു പോലെ സ്വന്തം വ്യക്തിത്വം മറച്ചു വച്ച് ജീവിക്കുന്ന ക്രിമിനല്‍ കുറ്റവാളികളെ എങ്ങനെ ബീഗ് ബോസിലേയ്ക്കു കടത്തി വീട്ടു എന്നും ഇവര്‍ ചോദിക്കുന്നു.

Share this story