പകര്‍ച്ചപ്പനി;ഇന്ന് ചികിത്സതേടിയത് 593 പേര്‍

പത്തനംതിട്ട  ജില്ലയില്‍ വൈറല്‍പ്പനി ബാധിച്ച് 593 പേര്‍ ഇന്നലെ (20) വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതായി ഡി.എം.ഒ ഡോ.സോഫിയാ ബാനു അറിയിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സതേടിയ 18 പേരില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചെന്നീര്‍ക്കര, റാന്നി പെരുനാട്, വടശേരിക്കര, പത്തനംതിട്ട നഗരപ്രദേശം, പന്തളം, വള്ളിക്കോട്, കൊറ്റനാട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍. പ്രമാടം, മലയാലപ്പുഴ, ചന്ദനപ്പള്ളി, പത്തനംതിട്ട നഗരപ്രദേശം എന്നിവിടങ്ങളിലുള്ള നാലുപേര്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ചികിത്സതേടി. 26 പേര്‍ വയറിളക്ക രോഗങ്ങള്‍ക്ക് ആശുപത്രികളിലെത്തി.

Share this story