ന്യൂയോർക്കിലെ ട്രംപ് ടവറിൽ അഗ്നിബാധ

ന്യൂയോര്‍ക്ക്: അമെരിക്കൻ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമായ ട്രംപ് ടവറില്‍ തീപിടിത്തം.പ്രാദശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെയാണ് ന്യൂയോർക്ക് നഗരത്തിലെ 58 നില കെട്ടിടത്തിന്‍റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ രണ്ടു പേർക്ക് പരുക്കേറ്റു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

തീ നിയന്ത്രണ വിധേയമായെങ്കിലും പടരുന്നില്ലെന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥർ. കെട്ടിടത്തില്‍ അഗ്നിബാധയുണ്ടാകാനുള്ള കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആഢംബര അപ്പാര്‍ട്ട്മെന്‍റുകളും ബിസിനസ് സ്ഥാപനങ്ങളുമാണ് ട്രംപ് ടവറിലുള്ളത്. ട്രംപിന്‍റെ ബിസിനസ് സാമ്രാജ്യത്തിന്‍റെ ആസ്ഥാനവും ഇവിടെത്തന്നെയാണ്.

Share this story