നിർമൽകൃഷ്ണ ചിട്ടി തട്ടിപ്പ്: കമ്പനി ഉടമകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും

തിരുവനന്തപുരം: നിർമൽകൃഷ്ണ തട്ടിപ്പ് സംഭവത്തിൽ കമ്പനി ഉടമകളുടെയും ബിനാമികളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. തിരുവനന്തപുരം ജില്ലയിലെ 23 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിക്കുക. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.

നേരത്തെ, കോടികളുടെ നിക്ഷേപ തട്ടിപ്പ് സംഭവത്തിൽ സ്ഥാപന ഉടമകളുടെ ബിനാമിയെന്നു കരുതുന്നയാളെ തമിഴ്നാട് പോലീസ് കസ്റ്റഡിയിടിലെടുത്തിരുന്നു. ബാങ്കിലെ ജീവനക്കാരനായ അനിൽകുമാറാണ് പോലീസ് കസ്റ്റഡിയിലുള്ളത്. നിക്ഷേപകരിൽ ഒരാളുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലയായിരുന്നു ഇത്. സംസ്ഥാനാതിർത്തിയിൽ മത്തംപാലയിൽ പ്രവർത്തിച്ചിരുന്ന നിർമൽകൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനമാണ് ഒരാഴ്ചമുൻപ് പൂട്ടി ഉടമകൾ മുങ്ങിയത്.

Share this story