നിര്‍ഭയാ സെന്ററിലെ കുട്ടികളുടെ വിദ്യാഭ്യസത്തിനു കൂടുതല്‍ സൗകര്യങ്ങളൊരുക്കും: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

നിര്‍ഭയാ സെന്ററിലെ കുട്ടികളുടെ വിദ്യാഭ്യസത്തിനു കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. നിര്‍ഭയ, മഹിള ശിക്ഷണ്‍ കേന്ദ്രങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സിയും പ്ലസ്ടുവും വിജയിച്ച കുട്ടികള്‍ക്കുള്ള അനുമോദനവും സൈക്കിള്‍ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2016-17 വര്‍ഷം വിവിധ നിര്‍ഭയ ഷെല്‍ട്ടര്‍ മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങളില്‍നിന്ന് 68 പേര്‍ എസ്എസ്എല്‍സിയും11 പേര്‍ പ്ലസ്ടുവും പാസായിട്ടുണ്ട്. ഇവര്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം നേടി പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുള്ള പ്രചോദനമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, ഐടി @ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ അന്‍വര്‍സാദത്ത്, വിക്ടേഴ്‌സ് ചാനല്‍ തലവന്‍ മുരുകന്‍ കാട്ടാക്കട, കേരള മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ പി.ഇ. ഉഷ, അസോസിയേറ്റ് പ്രോജക്ട് ഡയറക്ടര്‍ രമാദേവി എല്‍. തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this story