നികുതി വെട്ടിപ്പ് : നേരിട്ട് ഹാജരാകാന്‍ അമലാപോളിന് നിര്‍ദേശം

കൊച്ചി. വാഹന രജിസ്‌ട്രേഷന് അമല പോള്‍ നല്‍കിയത് കൃത്രിമ രേഖകളെന്ന് മോട്ടോര്‍ വാഹന വകുപ്പ്. നവംബര്‍ പത്തിനകം നേരിട്ട് ഹാജരായി ഇതിന്‍മേല്‍ വിശദീകരണം നല്‍കുകയോ നികുതി അടയ്ക്കുകയോ ചെയ്യണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അമല പോളിന് നല്‍കിയിരുക്കുന്ന അറിയിപ്പ്. ഒന്നര കോടിയുടെ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പാണ് വാടകച്ചീട്ട് ഉണ്ടാക്കിയത്.

നേരത്തേ ഇടപ്പള്ളിയിലെ വീട്ടിലെത്തി അമലാ പോളിന് നോട്ടീസ് നല്‍കിയിരുന്നു. അഭിഭാഷകന്‍ മുഖേനെ മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരിക്കുന്ന രേഖകളിലാണ് കൃത്രിമം കാട്ടിയിരിക്കുന്നത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലകഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഒന്നര ലക്ഷം രൂപ മാത്രം നികുതിയായി ഒടു
ക്കിയാല്‍ മതി.

Share this story