നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ; ജൂലൈ 31 വരെ നീളും

നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ; ജൂലൈ 31 വരെ നീളും

സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തും . ഇതോടെ മത്സ്യ തൊഴിലാളികൾക്ക് ഇനി തൊഴിൽ ഇല്ലാത്ത ദിനങ്ങളാകും . ട്രോളിംഗ് നിരോധന കാലത്ത് സൗജന്യ റേഷൻ നൽകുന്നതിനൊപ്പം ജോലിയില്ലാതാവുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സഹായവും നൽകണമെന്ന് മത്സ്യ തൊഴിലാളികൾ ആവശ്യപ്പെട്ടു.

ഞായറാഴ്ച അർധരാത്രി മുതലുള്ള ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീണ്ടു നിൽക്കും. ഇതോടെ ബോട്ടുകൾ എല്ലാം സുരക്ഷിതമായി കരയിലെത്തിക്കാനുള്ള തിരക്കിലാണ് മത്സ്യ തൊഴിലാളികൾ. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധന ദിനങ്ങൾ എങ്ങനെ കടന്ന് പോകുമെന്ന ആശങ്കയിലാണ് മത്സ്യതൊഴിലാളികൾ. ജോലി നഷ്ടമാവുന്ന മത്സ്യ തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലഭിക്കുന്നില്ലന്നാണ് ഇവരുടെ പരാതി.

Share this story