നായയുടെ കടിയേറ്റ് 11 പേര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

തിരുവനന്തപുരം: പത്തനാപുരം കുണ്ടയം ഗാന്ധി ഭവന് സമീപത്ത് താമസിക്കുന്ന 11 പേര്‍ നായ കടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി. അബ്ദുള്‍ അസീസ് (63), ഷിബു (36), മധു (54) ശ്യാംസാം (23) മുഹമ്മദ് (22), സരേഷ് ബാബു (40), ശക്തി (37) വാസുദേവന്‍നായര്‍ (75), ഡോളി തോമസ് (48) വസുമതിയമ്മ (60) അരുണ്‍ തോമസ് (27) എന്നിവരാണ് സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്.

Share this story