നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണം; തെളിവുകൾ കണ്ടെത്താനായില്ലെന്ന് പോലീസ്

നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണം; തെളിവുകൾ കണ്ടെത്താനായില്ലെന്ന് പോലീസ്

മുംബൈ: നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് മുംബൈ പൊലീസ്. അതിനാല്‍ അന്വേഷണം തുടരാനാവില്ലെന്നും പൊലീസ് അറിയിച്ചു. തെളിവുകള്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പൊലീസ് സമര്‍പ്പിക്കുന്ന ‘ബി സമ്മറി’ റിപ്പോര്‍ട്ടാണ് ഈ കേസിലും സമര്‍പ്പിച്ചിരിക്കുന്നത്.

2008ല്‍ ”ഹോണ്‍ ഓകെ പ്ലീസ്” എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതിയിലുള്ളത്. ഇതിനു സാക്ഷികളുണ്ടെന്നും എന്നാല്‍ പേടികാരണം മുന്നോട്ടുവരുന്നില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നടന്‍ നാനാ പടേക്കര്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

Share this story