നാദിർഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ സെപ്​തംബർ 25ലേക്ക്​ മാറ്റി

കൊച്ചി: നടി​െയ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ സംവിധായൻ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ സെപ്​തംബർ 25ലേക്ക്​ മാറ്റി. ചോദ്യം ചെയ്യലി​​​​െൻറ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ പ്രൊസിക്യൂഷനോട്​ കോടതി ആവശ്യപ്പെട്ടു. നാദിർഷയെ ഇതുവരെ അറസ്​റ്റ്​ ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നും ചോദ്യം ചെയ്​തു കഴിഞ്ഞിട്ടില്ലെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. എങ്കിൽ എന്തിനാണ്​ മുൻകൂർ ജാമ്യം എന്നന്വേഷിച്ച കോടതി ചോദ്യം ചെയ്യല​​​​െൻറ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ പ്രൊസിക്യൂഷനോട് ആവശ്യ​െപ്പടുകയായിരുന്നു.

നാദിർഷയെ പൊലീസ്​ ഇന്നലെ നാലര മണിക്കൂറോളം ചോദ്യം ചെയ്​തിരുന്നു. ചോദ്യം ​െചയ്യലിനു ശേഷം താനും ദിലീപും നിരപരാധികളാണെന്ന്​ പറഞ്ഞ നാദിർഷ സുനി​െയ അറിയില്ലെന്നും ആവർത്തിച്ചിരുന്നു.

Share this story