നാദിര്‍ഷായെ പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ല; റൂറല്‍ എസ്പി

കൊച്ചി: ദിലീപിനെതിരെ മൊഴി പറയാന്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച് റൂറല്‍ എസ്പി. നാദിര്‍ഷായെ പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എവി ജോര്‍ജ് പറയുന്നു. നാദിര്‍ഷായെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.കേസന്വേഷണത്തെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മുന്‍പ് ചോദ്യംചെയ്യലിനു വിധേയയായ നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.

Share this story