നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും

കൊച്ചി: നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിനു പിന്നാലെയാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

താന്‍ നിരപരാധിയാണ്. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് പൊലിസ് ഭീഷണിപ്പെടുത്തുകയാണെന്നും നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ പറഞ്ഞു.വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷാ പൊലിസിനെ അറിയിച്ചത്. തനിക്ക് അസിഡിറ്റിയുടെ പ്രശ്‌നമുണ്ടെന്നും നാദിര്‍ഷാ പറയുന്നു.നാദിര്‍ഷായുടെ പല മൊഴികളിലും പൊരുത്തക്കേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Share this story