നാച്ചിയാര്‍ ട്രെയിലര്‍ പുറത്തിറങ്ങി; തകര്‍പ്പന്‍ പ്രകടനവുമായി ജ്യോതിക

ജ്യോതിക നായികയായെത്തുന്ന ‘നാച്ചിയാറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തുന്നത്. ജിവി പ്രകാശ് കുമാര്‍ മറ്റ് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. 1980 ല്‍ നടന്ന ഒരു യഥാര്‍ത്ഥ

കൊലപാതകത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇളയരാജയുടേതാണ് സംഗീതം. ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Share this story