നവയുഗം അൽഹസ്സ മേഖല കമ്മിറ്റി വോട്ടേസ് ലിസ്റ്റ് ഒൺലൈൻ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

അൽഹസ്സ: വിദേശത്ത് ജോലി നോക്കുന്ന ഇന്ത്യക്കാർക്ക് വോട്ടേഴ്‌സ് ആയി പേരു ചേർക്കാനുള്ള അവസരം
പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി നവയുഗം മേഖല കമ്മിറ്റി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

മസറോയിയ യൂണിറ്റ് ഓഫീസിൽ നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് രാജിവ് ചവറയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് നവയുഗം അൽഹസ്സ മേഖല സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട് വോട്ടേസ് ലിസ്റ്റ് ഒൺലൈൻ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്ക് ഉത്ഘാടനം ചെയ്തു.

നവയുഗം അൽഹസ്സ മേഖല സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട് വോട്ടേസ് ലിസ്റ്റ് ഒൺലൈൻ രജിസ്‌ട്രേഷൻ ഹെൽപ്പ് ഡെസ്ക് ഉത്ഘാടനം ചെയ്യുന്നു.

മസ റോയിയ യൂണിറ്റ് ആക്ട്രിങ് പ്രസിഡൻറ് അബദുൽ കലാം. രജിസ്ട്രേഷന്റെ ആവശ്യകതയെപ്പറ്റി വിശദികരിച്ചു. ജോയ്ൻറ് സെക്രട്ടറി സുൽഫി, ബദർ കുളത്തുപ്പുഴ, അബ്ദുൽ റഹ്മാൻ, ഷിഹാബുദ്ദീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

എല്ലാ ഇന്ത്യക്കാർക്കും സൗജന്യമായി ഓൺലൈൻ രജിസ്ട്രേഷൻ പ്രാപ്യമാക്കുക. എന്നതാണ് നവയുഗം ലക്ഷ്യമിടുന്നത്. ഈ അവസരം പ്രവാസി സുഹൃത്തുക്കൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്
നവയുഗം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Share this story