നടിയെ ആക്രമിച്ചക്കേസ്; മെമ്മറികാര്‍ഡിന്റെ കാര്യത്തില്‍ സ്ഥിരീകരണമായി

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ടക്കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ ഉപയോഗിച്ച മെമ്മറി കാര്‍ഡിന്റെ കാര്യത്തില്‍ സ്ഥിരീകരണമായി. നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണിലെ മെമ്മറിക്കാര്‍ഡ് അഡ്വക്കേറ്റ് രാജു ജോസഫില്‍ നിന്നു ലഭിച്ചതു തന്നെയാണെന്നു പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇതില്‍ നിന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടെ സംഭവം മറ്റൊരു വഴിയിലേയ്ക്കാണ് തിരിയുന്നത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ഫോണിന്റെ ഇന്റെണല്‍ മെമ്മറിയിലാണു സംശയത്തിലാണ് പോലീസ്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് ഫോണ്‍കണ്ടെത്തിയെ പറ്റു. പോലീസിന് ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അത് അന്വേഷണത്തിന്റെ പുരോഗതിയെ തന്നെ സാരമായി ബാധിക്കും.

കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് മൂന്നു പ്രവിശ്യമാണ്. മാത്രമല്ല നടന്റെ നിലവിലെ ഭാര്യയായ കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ്.

Share this story