നഗരമധ്യത്തില്‍ വെച്ച് യുവാവുമായി ചുംബനത്തിലേര്‍പ്പെടുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍ വൈറല്‍

ന്യൂയോര്‍ക്ക്: നഗരമധ്യത്തില്‍ വെച്ച് ഒരു യുവാവുമായി പരസ്യ ചുംബനത്തിലേര്‍പ്പെടുന്ന പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഒരു കാലത്ത് ബോളിവുഡിലെ താരറാണിയായിരുന്ന പ്രിയങ്ക ഇപ്പോള്‍ ഹോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളിലാണ്. ‘ക്വോണ്ടിക്കോ സീസണ്‍ 3’ എന്ന ടിവി ഷോയുടെ ഷൂട്ടിംഗ് തിരക്കുകളുമായി ബന്ധപ്പെട്ട് താരം കുറെ കാലമായി ന്യൂയോര്‍ക്കിലാണ് താമസവും. രാത്രിയില്‍ റോഡില്‍ വെച്ച് പരസ്പരം അലിംഗനം ചെയ്ത് ചുംബനത്തിലേര്‍പ്പെടുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്.

എന്നാല്‍ ആരാധകരുടെ ഹൃദയമിടിപ്പ് ഉയരുന്നതിന് മുന്നെ തന്നെ ചിത്രത്തിന് പിറകിലെ സത്യാവസ്ഥയും പുറത്ത് വന്നു. ക്വോണ്ടിക്കോ സീസണ്‍ 3 യിലെ പ്രിയങ്കയുടെ സഹതാരമായ അലന്‍ പവലുമായാണ് നടി ചുംബനത്തിലേര്‍പ്പെട്ടിരിക്കുന്നത്. മാത്രമല്ല ഈ ചുംബന ചിത്രങ്ങളും മൂന്നാം സീസണിന്റെ ഷൂട്ടിംഗിന്റെ ഭാഗമായിരുന്നു.

ഷൂട്ടിംഗ് സെറ്റിലെ കുറച്ച് ചിത്രങ്ങള്‍ കൂടി ഇതിനോടൊപ്പം പുറത്ത് വന്നിട്ടുണ്ട്. തികച്ചും ബോള്‍ഡ് ലുക്കിലാണ് മൂന്നാം സീസണില്‍ പ്രിയങ്ക എത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. എന്തായാലും ഈ ചിത്രങ്ങള്‍ പുറത്ത് വന്നതോട് കൂടി ക്വോണ്ടിക്കോയുടെ മൂന്നാം സീസണ്‍ കാണുവാനുള്ള ആകാംക്ഷയിലാണ് പ്രിയങ്കയുടെ ആരാധകര്‍.

Share this story