ദുബായിൽ ഇന്ത്യൻ പ്രവാസി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതായി പരാതി

ദുബായ് ; ഇന്ത്യൻ പ്രവാസി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതായി പരാതി. ദുബായിൽ മുപ്പത് വയസു പ്രായമുള്ള ഒരു ഇന്ത്യൻ ഡ്രൈവറാണ് തന്റെ മുതലാളിയുടെ പ്രായ പൂർത്തിയാകാത്ത മകളെ മാനഭംഗപ്പെടുത്തിയത്. വിവരം പുറത്തു പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നു പെൺകുട്ടിയെ ഭീഷണിപെടുത്തിയാതായും പരാതിയില്‍ പറയുന്നു.

ദുബായ് കോടതിയിൽ ഇയാള്‍ ഇപ്പോള്‍ വിചാരണ നേരിട്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പെൺകുട്ടിയെ സ്കൂളിൽ കൊണ്ടാക്കാൻ പോകുന്ന വേളയിൽ പെൺകുട്ടിയോട് മോശമായി ഇയാൾ പെരുമാറിയെന്ന്‍ കോടതി കണ്ടെത്തി.

ആരുമില്ലാത്ത അവസരം ഇയാൾ വീട്ടിൽ വരുകയും അടുക്കളയിൽ വെച്ച് മോശം രീതിയിൽ സ്പർശിക്കുകയും, കവിളിൽ ഉമ്മ വെക്കുകയും ചെയ്തു. വിവരം അച്ഛനോട് പറയുമെന്ന് പറഞ്ഞപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൈ ഞരമ്പ് മുറിച്ച ചിത്രങ്ങൾ വാട്സ് ആപ്പിലൂടെ അയച്ച് തന്നെ ഭീക്ഷണിപ്പെടുത്തിയെന്നും 12 വയസ്സു പ്രായമുള്ള പെൺകുട്ടി കോടതിയിൽ പറഞ്ഞു.

2016 ഒക്ടോബറിലാണ് പീഡന വിവരം കുട്ടി മാതാപിതാലോട് പറയുന്നത്. തുടർന്ന് നൽകിയ പരാതിയിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കാറിൽ വെച്ചും വീട്ടിൽ വെച്ചും കുട്ടിയെ മാനഭംഗപ്പെടുത്തിയതായി ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. ഒരു പരിഭാഷകനിലൂടെ ഇയാളെ കൂടുതൽ ചോദ്യം ചെയാൻ കോടതി ഉത്തരവിട്ടു. കേസ് അടുത്ത തവണ വീണ്ടും കേൾക്കുമെന്നാണ് സൂചന. മറ്റു വിവരങ്ങൾ ലഭ്യമല്ല.

Share this story