ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡി-​സി​നി​മാ​സ് ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ല: വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: ദി​ലീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡി-​സി​നി​മാ​സ് തി​യേ​റ്റ​ർ ചാ​ല​ക്കു​ടി​യി​ലെ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്. നി​ല​വി​ലു​ള്ള റ​വ​ന്യൂ രേ​ഖ​ക​ൾ വി​ജി​ല​ൻ​സ് പ​രി​ശോ​ധി​ച്ചു. തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. റി​പ്പോ​ർ​ട്ട് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി. കേസ് ഈ മാസം 27ന് തൃശൂർ വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് എത്തും.

ഡി ​സി​നി​മാ​സ് കൈ​യേ​റ്റ ഭൂ​മി​യി​ല​ല്ലെ​ന്ന് സ​ർ​വേ സൂ​പ്ര​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഡി ​സി​നി​മാ​സി​നാ​യി സ​ർ​ക്കാ​ർ ഭൂ​മി​യോ പു​റ​ന്പോ​ക്കു ഭൂ​മി​യോ കൈ​യേ​റി​യി​ട്ടി​ല്ല. സ്വ​കാ​ര്യ ക്ഷേ​ത്ര​ത്തി​ന്‍റെ ഒ​ന്ന​ര സെ​ന്‍റ് ഭൂ​മി മാ​ത്ര​മാ​ണ് ദി​ലീ​പി​ന്‍റെ ഭൂ​മി​യി​ൽ അ​ധി​ക​മാ​യു​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു.

 

Share this story