ദിലീപ് ഡിജിപിയെ വിളിച്ച കാര്യം അറിയില്ലെന്ന് ആലുവ റൂറൽ എസ്പി

കൊച്ചി: പൾസർ സുനി ഫോണിൽ വിളിച്ച ഭീഷണിപ്പെടുത്തിയ അന്ന് തന്നെ വിവരം ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്ന ദിലീപിന്‍റെ വാദത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ആലുവ റൂറൽ എസ്പി എ.വി.ജോർജ്. ഇത് സംബന്ധിച്ച വാർത്തകളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അന്വേഷണത്തിലിരിക്കുന്ന കേസായതിനാൽ താൻ ഇതിനെക്കുറിച്ച് ഒന്നും പറയില്ലെന്നും എ.വി.ജോർജ് പറഞ്ഞു.

Share this story