ദിലീപിനോട് പ്രത്യേക പരിഗണനയുടെ ആവശ്യമില്ല: ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനോട് പ്രത്യേക പരിഗണന യുടെ ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം നല്‍കാന്‍ അനുകൂല സാഹചര്യങ്ങളൊന്നും കാണുന്നില്ലെന്നും ജാമ്യം തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.

സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച ഒരു കുറ്റകൃത്യമാണിത്. തികച്ചും പൈശാചികമായ ആക്രമണം. പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. താന്‍ നിരപരാധിയാ ണെന്ന ദിലീപിന്റെ വാദം പൂര്‍ണമായും തള്ളിക്കൊണ്ടാണ് വിധി. അന്വേഷണം പൂര്‍ത്തിയായിട്ടില്ല.

തുടര്‍ന്നുള്ള അന്വേഷണവും സാക്ഷികളെയും അട്ടിമറിക്കാന്‍ സ്വാധീനശേഷിയുള്ള ആളായതിനാല്‍ യാതൊരു കാരണവശാലും ജാമ്യം നല്‍കാന്‍ കഴിയില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
കുറ്റകൃത്യവുമായും അതിന് പിന്നിലെ ഗൂഢാലോചനയുമായി ദീലീപിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇനി ജാമ്യത്തിനായി സുപ്രീ കോടതിയെ സമീപിക്കാം. പക്ഷെ ദിലീപിന്റെ അഭിഭാഷകര്‍ക്ക് പ്രതീക്ഷയില്ല.

Share this story