തെലുങ്ക് ഹാസ്യതാരം തൂങ്ങിമരിച്ചു

ഹൈദരാബാദ്: തെലുങ്ക് ഹാസ്യതാരം വിജയ് സായ് (38)തൂങ്ങി മരിച്ചു. ഹൈദരാബാദിലുള്ള സ്വവസതിയില്‍ ഇന്നലെ രാവിലെയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. വിജയ് സായിയുടെ പിതാവാണ് മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടക്ക വിരി കഴുത്തില്‍ കുരുക്കിയാണ് ഇയാള്‍ തൂങ്ങിമരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വിജയ് വാതില്‍ അടയ്ക്കുകയായിരുന്നെന്ന് ഇയാളുടെ അമ്മ പറയുന്നു. ഉറങ്ങാന്‍ പോയതാകാമെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയത്. പിന്നീട് വിളിച്ചിട്ട് വാതില്‍ തുറക്കാതായപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിജയ് സായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹബന്ധം തകര്‍ന്നയില്‍ വിജയ് മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി ജൂബിലി ഹില്‍സ് പോലീസ് അറിയിച്ചു. ഇതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

1992ല്‍ പുറത്തിറങ്ങിയ സ്വാതി കിരണം എന്ന ചിത്രത്തിലൂടെ ബാലതാരമായി രംഗത്ത് വന്നയാളാണ് വിജയ് സായ്. 2013ല്‍ റിലീസ് ചെയ്ത അമൈലു അബൈലു ആണ് ഏറ്റവും ശ്രദ്ധേയമായ ചിത്രം.

Share this story