തൃക്കടക്കാപ്പിള്ളി പുഴയോരത്ത് കണ്ടല്‍ച്ചെടികള്‍ നട്ട് പരിസ്ഥിതി ദിനാചരണം

തൃക്കടക്കാപ്പിള്ളി പുഴയോരത്ത് കണ്ടല്‍ച്ചെടികള്‍ നട്ട് പരിസ്ഥിതി ദിനാചരണം

ചെറായി: തൃക്കടക്കാപ്പിള്ളി പുഴയോരത്ത് കല്‍ച്ചെടികള്‍ നട്ട് ഡി.വൈ.എഫ്‌.ഐ. പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തി. ‘കണ്ടല്‍ കാക്കാം നാളേക്കായ്’ എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലങ്ങോളമിങ്ങോളം കായല്‍ത്തീരങ്ങളില്‍ കണ്ടല്‍ച്ചെടികള്‍ നട്ടുവളര്‍ത്തുന്നതാണ് പദ്ധതി. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടറി എ.എ. റഹീം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡോ. പ്രിന്‍സി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

Share this story