തി​രു​വ​ന​ന്ത​പു​രത്ത് കാർ അ​പ​ക​ട​ത്തി​ൽ ഒരാള്‍ മരിച്ചു,മൂന്ന്‍ പേരുടെ നില ഗുരുതരം

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​റി​ൽ രാ​ജ് ഭ​വ​നു മു​ന്നി​ൽ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ട് ഒരാള്‍ മരിച്ചു  മൂന്നു  പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. കാ​ർ റേ​സിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പു​രു​ഷ​ന്മാ​ർ​ക്കും ഒ​രു സ്ത്രീ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് മ​ര​ത്തി​ലി​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

Share this story