തിരുവനന്തപുരത്ത് ഓടിക്കാണ്ടിരുന്ന ട്രെയിനിന്‍റെ എഞ്ചിൻ ബോഗിയിൽ നിന്ന് വേർപെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കാണ്ടിരുന്ന ട്രെയിനിന്‍റെ എഞ്ചിൻ ബോഗിയിൽ നിന്ന് വേർപെട്ടു. തിരുവനന്തപുരം–ചെന്നൈ മെയിലിന്‍റെ എഞ്ചിനാണ് വേർപ്പട്ടത്. വൈകുന്നേരം മൂന്നുമണിയോടെ കൊച്ചു വേളിയിലായിരുന്നു സംഭവം. എഞ്ചിനും ബോഗിയും തമ്മിൽ കൂട്ടിച്ചേർക്കുന്ന കപ്ലിങ്ങിൽ വന്ന പിഴവാണ് വേർപെടാൻ കാരണം.

 സംഭവത്തതിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും തകരാർ പരിഹരിച്ചശേഷം ട്രെയിൻ യാത്ര തുടർന്നതായും റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതർ പറഞ്ഞു.

Share this story