തമാശയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

തമാശയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിനയ് ഫോർട്ട്‌ നായകനായ ‘തമാശ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ അഷ്‍റഫ് ഹംസയാണ്. കോളേജ് പ്രൊഫസര്‍ ശ്രീനിവാസനായാണ് വിനയ് ഫോർട്ട് ചിത്രത്തിൽ എത്തുന്നത്.ഹാപ്പി ഹവേഴ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി ചിത്രത്തില്‍ വേഷമിടുന്നത്.

Share this story