തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു

ലഖ്‌നൗ :തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. 19 വയസ്സുകാരനായ ഓജസ് തിവാരിയും 21 വയസ്സുകാരിയായ കാജല്‍ പാണ്ഡ്യയുമാണ് നാല് നിലയുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

ബ്ലെഡ് കൊണ്ട് ഇരുവരും തങ്ങളുടെ കൈയ്യിലെ ഞെരമ്പും മുറിച്ചതിന് ശേഷമാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടിയത്. ഇരുവരും അയല്‍ക്കാരായിരുന്നുവെങ്കിലും തങ്ങളുടെ വീടിന്റെ പരിസരത്തില്‍ നിന്നും വളരെ ദൂരെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് ഇരുവരും മാസങ്ങളായി പരസ്പരം കണ്ടുമുട്ടാറുണ്ടായിരുന്നത്. ഈ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തന്നെയാണ് ഒടുക്കം ഇവര്‍ ആത്മഹത്യ ചെയ്തതും.

നഗരത്തിലെ ഒരു സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു കാജല്‍. ഓജസ് മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥിയാണ്. അടുത്തിടെ ഇരുവരുടെയും വീടുകളില്‍ ഈ പ്രണയ ബന്ധത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്ത നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെടുക്കുന്നത്.

Share this story