ഡോണൾഡ് ട്രംപ് ചൈനയിൽ

ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനയിൽ. ഏഷ്യ സന്ദർശനത്തിന്‍റെ ഭാഗമായാണ് ട്രംപ് ഇന്ന് ചൈനയിൽ എത്തിയത്. ഉത്തരകൊറിയയുടെ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ ചൈനീസ് സന്ദർശനം.

ഏറ്റവും വലിയ രാഷ്ട്രീയ വിജയം നേടിയ ഷി ചിൻപിംഗുമായ താൻ കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നിരവധി വ്യാപാര കരാറുകളിൽ ഒപ്പു വയ്ക്കുമെന്നാണ് പ്രതീഷിക്കുന്നത്.

Share this story