ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല; മെഡിക്കൽ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചു

ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല; മെഡിക്കൽ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചു

കോട്ടയം : മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി ചികില്‍സ കിട്ടാതെ മരിച്ചതായി പരാതി . ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.10 നാണ് രോഗിയെ കോട്ടയം മെഡിക്കൽകോളജിലെത്തിച്ചത്. എന്നാൽ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല. പിന്നീട് കൊണ്ടുപോയ രണ്ട് സ്വകാര്യ ആശുപത്രികളും കയ്യൊഴിഞ്ഞു. നാലുമണിക്ക് മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിച്ചപ്പോഴും പ്രവേശിപ്പിച്ചില്ല. ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് തോമസ് മരിച്ചത്. മരണം നടന്ന് ഏറെ സമയം ആയിട്ടും മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യറായിട്ടില്ല.

Share this story